പോലീസുകാരനെ എ ഡി ജി പി യുടെ മകൾ മർദിച്ച കേസിൽ ഗ​വാ​സ്ക​റി​ന്‍റെ ഭാര്യ മു​ഖ്യ​മ​ന്ത്രിക്ക് പരാതി നൽകി

0

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ ത​ന്‍റെ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​രാ​തി ന​ൽ​കി. ഗവാസ്കർക്കെതിരായ പരാതി പിൻവലിക്കണമെന്നും ഭാര്യ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു എ​ഡി​ജി​പി​യു​ടെ മ​ക​ൾ സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ഗ​വാ​സ്ക​റു​ടെ ഭാ​ര്യ പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി പ്ര​താ​പ​ൻ നാ​യ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​ത്തി​ൽ ഗ​വ​സ്ക​റു​ടെ പ​രാ​തി​യി​ലും സ്നി​ഗ്ധ​യു​ടെ പ​രാ​തി​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇരുവരുടെയും പരാതി പ്രത്യേക സംഘം അന്വേഷിക്കും.

You might also like

-