മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറി ,നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു
കൊച്ചി| നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നല്‍കിയത്. സിനിമയുടെ ഐസിസിക്കും താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല.ദുരനുഭവം പങ്കു വെച്ചുള്ള പരാതിയാണ് അമ്മ അസോസിയേഷന് നൽകിയത്. പരാതിയിൽ യുവനടന്റെ പേരുണ്ടെന്ന് അമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. വിൻസി അലോഷ്യസിന്റെ പരാതി പരിഹരിക്കാൻ അമ്മ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിനു മോഹൻ, അൻസിബ ഹസൻ , സരയു എന്നിവരാണ് കമ്മിറ്റിയിൽ. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു.
‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.’ഒരു നടന്‍ സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തത്’ എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. വിന്‍സിയില്‍ നിന്നും എക്‌സൈസ് വകുപ്പ് വിവരങ്ങള്‍ തേടാന്‍ ഇരിക്കെയാണ് ആ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്നും പരാതി നല്‍കിയെന്നുമുള്ള വിവരം പുറത്തുവരുന്നത്.