ഷൈന്‍ ടോം ചാക്കോയുടെ ലഹരി വിവാദം മാലാ പാർവതിയെ വിമർശിച്ച് നടി രഞ്ജിനി, കുറ്റവാളികളെയാണ് നടി പിന്തുണയ്ക്കുന്നത്

'മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്! നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്... വളരെ ദുഃഖിതയാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല', രഞ്ജിനി ഫേസ്‌ബുക്കിൽ കുറിച്ചു.

കൊച്ചി |ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മാലാ പാർവതിയെ വിമർശിച്ച് നടി രഞ്ജിനി. പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണ് നടി പിന്തുണയ്ക്കുന്നത് എന്നായിരുന്നു രഞ്ജിനിയുടെ വിമർശനം. മാലാ പാർവതി അവസരവാദിയാണെന്നും നടിയുടെ നിലപാടിൽ ദുഃഖിതയാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. ഷൈനിന്‍റെയും മാലാ പാർവതിയുടെയും ഫോട്ടോകള്‍ക്കൊപ്പമായിരുന്നു കുറിപ്പ്

‘മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്! നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്… വളരെ ദുഃഖിതയാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല’, രഞ്ജിനി ഫേസ്‌ബുക്കിൽ കുറിച്ചു.
മലയാള സിനിമയിൽ കാലാകാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് ഡ്രഗ്സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. വിൻസിയെ താൻ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകൾ ആ നടന്റെ പേര് പുറത്തുവിട്ടതിൽ വിൻ സി കുറച്ച് അസ്വസ്ഥയാണെന്നും രഞ്ജിനി നേരത്തെ പ്രതികരിച്ചിരുന്നു.
ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈന്‍റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാർവതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും അവർ വിവരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്‍റെ പേരിൽ അവർ ഒറ്റപെടില്ലെന്നും മാല പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

You might also like

-