മയക്കുമരുന്നമായി സീരിയൽ നടി അശ്വതി ബാബു പോലീസ് പിടിയിൽ
ബിനോയി എബ്രഹാമിനേയും പോലീസ് തൃക്കാക്കരയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് വിലകൂടിയ ലഹരിമരുന്നായ എംജിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത് ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
കൊച്ചി: ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബു എന്ന നടിയാണ് അറസ്റ്റിലായത്. ഇവരുടെ ഡ്രൈവര്‍ ബിനോയി എബ്രഹാമിനേയും പോലീസ് തൃക്കാക്കരയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് വിലകൂടിയ ലഹരിമരുന്നായ എംജിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത് ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നായിരുന്നു അത്.നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.