നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും

വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തളളിയതിനാൽ അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

0

കൊച്ചി :ഇടവേളക്ക് ശേഷം നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജ‍‍ഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ തുടർ നടപടികൾ സംബന്ധിച്ചും സർക്കാർ മറുപടി നൽകും.വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തളളിയതിനാൽ അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.ഇക്കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി മാറ്റണമെന്ന് കാണിച്ച സർക്കാരും നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങൾ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകർ വിചാരണ നടക്കുമ്പോൾ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. എന്നാൽ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഹൈക്കോടതി.

You might also like

-