നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരം ഇന്ന് വീണ്ടും തുടങ്ങും
കേസിനായി സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടറും വിചാരണ കോടതി മുമ്പാകെ ഹാജരാകുന്നതിന് വിമുഖത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് വീണ്ടും തുടങ്ങും. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ഇന്നുതന്നെ നടപടികൾ പുനരാരംഭിക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്പുതുതായി വിസ്തരിക്കേണ്ടവർക്ക് നോട്ടീസ് അയക്കുന്ന നടപടികളാകും ഇന്ന് തുടങ്ങുക. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
അതേസമയം കേസിനായി സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടറും വിചാരണ കോടതി മുമ്പാകെ ഹാജരാകുന്നതിന് വിമുഖത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനാൽ, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.