മദ്യലഹരിയിയിൽ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു ? നടൻ വിനായകൻ അറസ്റ്റിൽ

മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു

0

 

കൊച്ചി| നടൻ വിനായകൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകുന്നേരം ഫ്ലാറ്റിൽ ബഹളം വെച്ചപ്പോൾ വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും നടൻ അസഭ്യം പറഞ്ഞിരുന്നു.നടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തി.അതിക്രമിച്ചുകടക്കൽ , ഔദ്യോഗിക കൃത്യനിർവ്വഹണനത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്തു വിനായകനെതിരെ കേസെസെടുത്തതായാണ് വിവരം ,

നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള കലൂരില്‍ തന്നെയാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്റ്റേഷന് മുന്നില്‍നിന്നും സിഗരറ്റ് വലിച്ചതിന് വിനായകനില്‍നിന്ന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി വീട്ടിലേക്ക് വന്ന വനിത പൊലീസ് ആരാണെന്ന് അറിയണമെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതിനിടയിൽ സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലും പോയി ബഹളം വെച്ചു.

വലിയ രീതിയില്‍ ബഹളം വെക്കുകയും അസ്യഭവര്‍ഷം നടത്തുകയുമായിരുന്നുവെന്നും മദ്യലഹരിയിലാണെന്ന് അപ്പോള്‍ തന്നെ വ്യക്തമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബഹളം വെക്കുന്നത് തുടര്‍ന്നതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് വിനായകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. വൈദ്യപരിശോധനയില്‍ വിനായകന്‍ മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് വിനായകനുള്ളത്

You might also like

-