ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം  ,മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു നടൻ മോഹൻലാൽ

“നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. ലഭിക്കുന്ന അവസരങ്ങളെ മികച്ചതാക്കും. വിമർശനങ്ങളെ താൻ തോളിലേറ്റി നടക്കാറില്ല. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ-ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ,”

കൊച്ചി |48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു. 48 വർഷമായി തന്നോടൊപ്പം സിനിമയിൽ സഹകരിച്ച പലരും ഇന്നില്ല, അവരെ ഓർക്കുന്നു. ഈശ്വരനും, കുടുംബത്തിനും , ഒപ്പം പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
“നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. ലഭിക്കുന്ന അവസരങ്ങളെ മികച്ചതാക്കും. വിമർശനങ്ങളെ താൻ തോളിലേറ്റി നടക്കാറില്ല. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ-ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ,” എന്നും മോഹൻലാൽ പറഞ്ഞു.

ഇതിനു മുൻപ് ഏറെ മഹാരഥന്മാർ നടന്ന വഴിയാണ് ഈ പുരസ്കാരത്തിന്റേത്. എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമയ്ക്ക് നന്ദിയെന്നും മോഹൻലാൽ പറഞ്ഞു. 48 വർഷമായി പ്രവർത്തിക്കുന്ന മേഖലയാണ് സിനിമ. അത് എനിക്ക് ഈശ്വരനാണ്. എന്റെ പ്രവർത്തനമാണ് എന്റെ പ്രാർത്ഥന. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.ഷൂട്ടിംഗിനിടയിലാണ് പുരസ്കാരത്തിന് അർഹനായ വിവരം അറിയുന്നത്. കാൾ വന്നപ്പോൾ അത് സത്യമാണോയെന്ന് ഒരു നിമിഷം സങ്കിച്ചതായും താരം ഓർമിച്ചു. ഏറെ സന്തോഷം തോന്നി. വാർത്തയറിഞ്ഞതിനു ശേഷം അമ്മയെ കണ്ടെന്നും അമ്മ അനുഗ്രഹിച്ചെന്നും ലാൽ പറഞ്ഞു. അതോടൊപ്പം തന്നെ ദൃശ്യം -3 നാളെ മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു.

You might also like

-