അടിമാലി മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടൻ മമ്മൂട്ടി.

നാടിനെനടുക്കിയ അപകടത്തിൽ ദുരിത ബാധിതരെ സഹായിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല .അടിയന്തിര സാഹചര്യത്തിൽ നൽകുന്ന ദുരിതാശ്വസ നിധിയിൽ നിന്നുള്ള ഫണ്ടുപോലും സർക്കാർ നൽകാതെ കുടുംബങ്ങളെ കളൊഴിയുകയായിരിന്നു

കൊച്ചി | അടിമാലി മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടൻ മമ്മൂട്ടി. മണ്ണിടിച്ചലിൽ ഉണ്ടായ അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്‌തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു.
മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചിരുന്നു. നഴ്‌സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ.ചികിത്സക്കാവേണ്ട ഭരിച്ച തുക കണ്ടെത്താനാകാതെ നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ , ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത് അറിയിക്കുകയുമായിരുന്നു.
ഞായാറാഴ്‌ച പുലർച്ചയായിരുന്നു.
സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് അവസ്ഥയിലാണ് സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും, അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് ,മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. സന്ധ്യയുടെ ജീവൻരക്ഷിക്കുന്നതിനായി ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച്
നീക്കം ചെയ്യേണ്ടതായി വന്നു. ഇടതുകാലിൻ്റ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറിന്റെ ഉൾപ്പെടെയുള്ള തുടർ ചികിത്സ ആവശ്യമാണ്.ഈ സാഹചര്യത്തിലാണ് നടൻ മമ്മൂട്ടി നിരാലംബരായ കുടുംബത്തിന് കൈത്താങ്ങുമായി രംഗത്തു വരുന്നത് .

അതേസമയം നാടിനെനടുക്കിയ അപകടത്തിൽ ദുരിത ബാധിതരെ സഹായിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല .അടിയന്തിര സാഹചര്യത്തിൽ നൽകുന്ന ദുരിതാശ്വസ നിധിയിൽ നിന്നുള്ള ഫണ്ടുപോലും സർക്കാർ നൽകാതെ കുടുംബങ്ങളെ കളൊഴിയുകയായിരിന്നു . അപകടത്തിൽ ൯ വീടുകൾ മണ്ണിനടിയിലായി പൂർണ്ണമായും തകർന്നു .അപകടംനടന്നതിന്റെ പിന്നാലെ മന്ത്രി റോഷി അഗസ്റ്റിൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി കളുടെ യോഗം ചേർന്ന് പിരിഞ്ഞതല്ലാതെ ദുരിത ബാധിതരെ സഹായിക്കാൻ തയ്യാറായിട്ടില്ല .അപകടം മനുഷ്യ നിർമ്മിതമായതിനാൽ കുറ്റക്കാരിൽ നിന്നും ഈടാക്കി ദുരിത ബാധിതർക്ക് ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത് .അതേസമയം നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണം എന്നാണ് സർക്കാർ ഏർപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ .അപകടസാത്യത മുന്നിൽ കണ്ട്‌ പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ് .

You might also like

-