നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി നിര്യാതയായി

രണ്ട് ദിവസം മുൻപ് ഓർമ്മ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

0

തിരുവനന്തപുരം | നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി നിര്യാതയായി. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി കിടപ്പിലായിരുന്നു. രണ്ട് ദിവസം മുൻപ് ഓർമ്മ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലും നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്.

You might also like

-