നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു.,ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കി എന്ന ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു. സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്. അന്വേഷണ ബൈജു പൗലോസ് തന്നെ മനപ്പൂർവ്വം ദ്രോഹിക്കാൻ ഉദ്ദേശിച്ചു കെട്ടിച്ചമകഥായ ണ് കേസ് ബാലചന്ദ്രകുമാറുമായി സിനിമ നിർമ്മാണവുമായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തന്നെ കുടുക്കാൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് . അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കൽ. ദിലീപിനും ബന്ധുക്കൾക്കും എതിരെ ശബ്ദരേഖകളടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദിലീപ് സാക്ഷികൾക്ക് പണം നൽകി കൂറുമാറാൻ പ്രേരിപ്പിച്ചുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ ഒരു പ്രയാസവുമില്ല. തന്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ട്. പൊലീസിന്റെ ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് പറയുന്നവർ തെളിവ് പുറത്തുവിടട്ടെ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതല്ല. വെളിപ്പെടുത്തലിന് ശേഷം തനിക്ക് നേരെ ഭീഷണി ഉണ്ടായി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദിലീപുമായുള്ളത് സംവിധായകൻ എന്ന നിലയിലുള്ള സാമ്പത്തിക ബന്ധം മാത്രം. രാഷ്ട്രീയകാരനുമായി അടുത്ത ബന്ധമുള്ള ആളാണ് കേസിലെ ആ വിഐപി. തന്റെ സാന്നിധ്യത്തിലാണ് ആ വിഐപി മന്ത്രിയെ വിളിച്ചതെന്നും ബലചന്ദ്രകുമാർ പറഞ്ഞു.