നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നല്‍കി പണം തട്ടികേസിൽ നടന്‍ ബാബു രാജ് അറസ്റ്റില്‍

റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് പരാതി.ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി

0

തൊടുപുഴ| നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാ കേസില്‍ അടിമാലി പൊലീസാണ് ബാബു രാജിനെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് പരാതി.ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്.

ബാബു രാജിന്റെ ഉടമസ്ഥയിൽ വ്യാജപട്ടയത്തിൽ പണിത റിസോർട്ട് റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ നിലനിൽക്കെ റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തതായുള്ള കേസിൽ നടൻ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു . കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് അറസ്റ്റുചെയ്യുന്ന പക്ഷം ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം നൽകി വിട്ടയ്ക്കണം എന്നും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിട്ടയച്ചു അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സിഐ ബാബുരാജിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 4 – ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു

മൂന്നാർ ആനവിരട്ടിക്ക് സമീപം കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾപ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു.

ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും പരാതിക്കാരനായ അരുൺകുമാർ വ്യക്തമാക്കി . കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം മുന്നോട്ട് പോകാൻ സാധിച്ചില്ല. ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു

You might also like

-