കുതിരാൻ തുരങ്കം തുറക്കാൻ നടപടി
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ കുതിരാനിൽ സന്ദർശനം നടത്തി
പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാൻ നടപടി.റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ കുതിരാനിൽ സന്ദർശനം നടത്തി.
വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന യോഗത്തോടെ തുരങ്കം തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ തുരങ്കത്തിന്റെ കരാർ ഒപ്പിടുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.