നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി
ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഇത്. കര്‍ശന നടപടി പൊലീസ് കൈക്കൊള്ളും
പത്തനംതിട്ട തണ്ണിത്തോട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ നിലയ്ക്ക് സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണിത്. നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അച്ഛന് നേരെയും വധഭീക്ഷണി ഉണ്ടായിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് വീടിനു നേരെ ആക്രമണം നടത്തിയത്.
ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഇത്. കര്‍ശന നടപടി പൊലീസ് കൈക്കൊള്ളും. നാടും നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം. ഇതുപോലെ സമൂഹത്തിന് ചേരാത്ത പ്രവര്‍ത്തികള്‍ നടത്തിയവരെ ഒറ്റപ്പെടുത്തണം. നാടിന്റെ ജാഗ്രത ഇതുപോലെയുള്ള കാര്യത്തിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.