വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടി

ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താൽക്കാലിക വാച്ചറായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പാരാതിയിൽ പറയുന്നത്. യുവതി ഒച്ചവച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

0

വണ്ടിപ്പെരിയാർ | ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗവി ഫോറസ്റ്റ് സ്റ്റേഷൻ ഉൾവനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്വര്‍ക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താൽക്കാലിക വാച്ചറായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പാരാതിയിൽ പറയുന്നത്. യുവതി ഒച്ചവച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. അടുക്കളയിൽ പാകം ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു യുവതി. മനോജ് സാധനങ്ങൾ എടുത്ത് തരാമെന്ന വ്യാജേന സ്റ്റോര്‍ റൂമിലേക്ക് യുവതിയെ വിളിച്ചു. ഇവിടെയെത്തിയ യുവതിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആളുകൾ ഓടിയെത്തിയ ശേഷവും ഇയാൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചതായും സഹ ജീവനക്കാര്‍ ബലമായി പിടിച്ചുമാറ്റുകായിരുന്നു എന്നുമാണ് വിവരം.

പിന്നാലെ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്ക് ഇവര്‍ പരാതി നൽകി. റേഞ്ച് ഓഫീസര്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തി സംഭവം നടന്നതായി തെളിഞ്ഞു. തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നൽകിയത്. അന്വേഷണം ആരംഭിച്ച വണ്ടിപ്പെരിയാര്‍ പൊലീസ് ഇയാളോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

You might also like

-