അനധികൃത കുടിയേറ്റക്കാര്‍ സ്വയം കീഴടങ്ങണമെന്ന് മാര്‍ക്ക് മോര്‍ഗന്‍.
പ്രസിഡന്റ് ട്രമ്പ് ട്വിറ്ററിലൂടെ അമേരിക്കയിലെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരേയും തിരഞ്ഞു പിടിച്ചു അടുത്ത ആഴ്ച മുതല്‍ ഡിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആകടിങ്ങ് ചീഫിന്റെ പുതിയ അഭ്യര്‍ത്ഥന.
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ സ്വയം മുന്നോട്ടുവരാന്‍ തയ്യാറാകണമെന്ന് യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ടിങ്ങ് ചീഫ് മാര്‍ക്ക് മോര്‍ഗന്‍ അഭ്യര്‍ത്ഥിച്ചു.
ബുധനാഴ്ച പ്രസിഡന്റ് ട്രമ്പ് ട്വിറ്ററിലൂടെ അമേരിക്കയിലെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരേയും തിരഞ്ഞു പിടിച്ചു അടുത്ത ആഴ്ച മുതല്‍ ഡിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആകടിങ്ങ് ചീഫിന്റെ പുതിയ അഭ്യര്‍ത്ഥന.
വ്യക്തികളെ മാത്രമല്ല അനധികൃതമായി കുടിയേറിയ കുടുംബങ്ങളേയും പുറത്താക്കണമെന്ന സൂചനയാണ് മോര്‍ഗന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ തേടി അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേയ്‌ക്കോ അവരുടെ വീടുകളിലേയ്‌ക്കോ ഐ.സി.ഇ.ഏജന്റുമാരെ അയയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരക്കാര്‍ സ്വയം മുന്നോട്ടു വരുന്നതാണ് നല്ലതെന്നും മോര്‍ഗന്‍ പറഞ്ഞു.
ഒബാമയുടെ കാലഘട്ടത്തില്‍ ക്രൂര കുറ്റകൃത്യങ്ങള്‍പോലെയുള്ള കേസ്സുകളില്‍ ഉള്‍പ്പെട്ടവരെ മാത്രമേ തിരിച്ചയച്ചിരുന്നുള്ളൂവെങ്കില്‍ ട്രമ്പ് ഭരണകൂടം ഇവരെ കൂടാതെ തിരിച്ചു പോകണമെന്ന് കോടതികല്‍ ഉത്തരവിട്ടിട്ടു ഇവിടെ കഴിയുന്നവരെ കൂടി പിടികൂടി തിരിച്ചയക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു. ജൂണ്‍ 15 വരെ ഐ.സി.ഇ. 53515 പേരെ പിടികൂടി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ എത്തിച്ചിട്ടുണ്ടെന്നും, ഇവര്‍ക്കെതിരെ മറ്റൊരു കേസ്സും നിലവിലില്ലെന്നും ആക്ടിങ്ങ് ചീഫ് പറഞ്ഞു.