വിചാരണക്കോടതി മാറ്റണം നടിയുടെ ഹർജി കോടതി പരിഗണിക്കും
കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന ആരോപണം. ക്രോസ് വിസ്താരത്തിനിടെ പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹർജിയിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന ആരോപണം. ക്രോസ് വിസ്താരത്തിനിടെ പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹർജിയിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.
ആവലാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ലന്നു ഹർജിയിലുണ്ട്. ഇക്കാര്യം എന്തുകൊണ്ട് അപ്പോൾ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.അറിയിച്ചെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു പ്രോസിക്യുഷന്റെ മറുപടി. കേസിൽ രഹസ്യ വിചാരണയെന്ന നിർദേശം കോടതിയിൽ അട്ടിമറിക്കപ്പെട്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ പരാതിയെ സർക്കാരും പിന്തുണച്ചിട്ടുണ്ട്