പോക്സോ നിയമം പാര്‍ലമെന്റ് ഭേദഗതി ,ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ

കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിൽ പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ്) നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു

0

ഡൽഹി :കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിനെതരായ ശിക്ഷ കടുപ്പിച്ച് കേന്ദ്ര സർക്കാർ. കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിൽ പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ്) നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു.

ഇന്ന് ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് ഭേദഗതി അംഗീകരിച്ചത്. പോക്സോ നിയമം 2012ലെ രണ്ട് മുതൽ 45 വരെയുള്ള സെഷനുകളിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. ചെെൽഡ് പോണോഗ്രഫി ഉള്‍പ്പടെയുള്ള കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ശിക്ഷ കടുപ്പമാക്കിയിട്ടുണ്ട്.

You might also like

-