കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 5 പേര് മരിച്ചു

തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി, ഭാര്യ വത്സല, തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ, ബിനോയിയുടെ മകൻ അമ്പാടി, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

0

കോട്ടയം :കുറവിലങ്ങാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.മരച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി, ഭാര്യ വത്സല, തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ, ബിനോയിയുടെ മകൻ അമ്പാടി, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെ എം സി റോഡിൽ കാളിക്കാവ് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാർ എതിർദിശയിൽ നിന്നെത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. എല്ലാവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടുപോയി മടങ്ങുകയായിരുന്നു. അമ്പാടിയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുരുങ്ങിപ്പോയ അഞ്ചുപേരെയും നാട്ടുകാരും കടുത്തുരുത്തിയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വാഹനാവശിഷ്ടങ്ങൾ റോഡിൽനിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

-