സ്വന്തം പാർട്ടിക്ക് വോട്ടു ചെയ്തില്ല തൃണമൂൽ കോൺഗ്രസ്സ് നേതാവ് ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

ബംഗാളിലെ മൂര്‍ഷിതാബാദിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് ഭാര്യയ്ക്കുനേരെ ആസിഡ് ആക്രമണം നടത്തിയത്.അന്‍സുര ബിവിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. തുടര്‍ന്ന് ഇവരെ മൂര്‍ഷിതാ ബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0

കൊല്‍ക്കത്ത: തന്‍റെ പാര്‍ട്ടിയ്ക്ക് ചെയ്യാതെ മറ്റൊരു പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്ത ഭാര്യയുടെ വായില്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബംഗാളിലെ മൂര്‍ഷിതാബാദിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് ഭാര്യയ്ക്കുനേരെ ആസിഡ് ആക്രമണം നടത്തിയത്.
അന്‍സുര ബിവിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. തുടര്‍ന്ന് ഇവരെ മൂര്‍ഷിതാ ബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ മകന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. തലമുടിയ്ക്ക് കുത്തിപ്പിടിച്ച് നിലത്തിട്ട് അടിക്കുകയും ആസിഡ് കുടിപ്പിക്കുകയുമായിരുന്നുവെന്ന് മകന്റെ പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.പോളിങ് ബൂത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആക്രമണം നടന്നത്.
48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അന്‍സുരയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

You might also like

-