ഫോർട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് 

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായതിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലെ ജൂത മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് ഇത്തരം ആക്രമങ്ങൾക്കായി ചില സംഘടനകൾ ഒരുങ്ങുന്നുവെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.

0

ഡൽഹി :ഫോർട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് .ജൂത കുടിയേറ്റ മേഖലകൾ കേന്ദ്രികരിച്ച് ഭീകരാക്രമണം ഉണ്ടാക്കണ സാധ്യത ഉണ്ടന്നാണ് റിപ്പോർട്ട് . രാജ്യത്തെ ജൂത മേഘലയിലെല്ലാം ഭീകരാക്രമണ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു . ഇത്തരം പ്രദേശങ്ങളിൽ കർശന സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായതിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലെ ജൂത മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്ചൂണ്ടികാണിക്കുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന് ഇത്തരം ആക്രമങ്ങൾക്കായി ചില സംഘടനകൾ ഒരുങ്ങുന്നുവെന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ ജൂത മത വിശ്വാസികളുള്ള ഒരു ഇടമാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ്. ഇന്ന് വിരലിലെണ്ണാവുന്ന ജൂതർ മാത്രമാണ് ഇവിടുള്ളത്. ജൂതപ്പള്ളി ( സിനഗോഗ് )ഫോർട്ട് കൊച്ചിയുടെ മുഖ്യ ആകർഷണ കേന്ദ്രമാണ്. പരദേശി പള്ളി എന്നാണ് ഈ പ്രദേശത്തെ പള്ളിയുടെ വിളിപ്പേര്. കേരളത്തിൽ ജൂത ദേവാലയങ്ങൾ വളരെ വിരളമാണ്. ജൂതരുടെ നാല് പിൻഗാമികൾ ജന്മദേശത്തേക്കു മടങ്ങാതെ സിനഗോഗിന്റെ മേൽനോട്ടവുമായി ഫോർട്ട് കൊച്ചിയിൽ ജീവിക്കുന്നുണ്ട്

You might also like

-