“മാനസ കൊലപാതകം:” പ്രതികൾ കേരളത്തിലേക്ക് നിരവധി തോക്കുകൾ കടത്തിയിട്ടുണ്ടെന്ന് പോലീസ്

ബിഹാറിൽ തദ്ദേശീയമായി ചില അജ്ഞാത കേന്ദ്രങ്ങളിൽ നിർമ്മിക്കുന്നതുൾപ്പെടെ,വിദേശനിർമ്മിത തോക്കുകളും ഇയാൾ കേരളത്തിലേക്ക് തമിഴ് നാട്ടിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും കടത്തിയിട്ടുണ്ടെന്നാണ്  പൊലീസിന് മൊഴിനല്കിയിട്ടുള്ളത്

0

കൊച്ചി :കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ബിഹാറിൽ തദ്ദേശീയമായി ചില അജ്ഞാത കേന്ദ്രങ്ങളിൽ നിർമ്മിക്കുന്നതുൾപ്പെടെ,വിദേശനിർമ്മിത തോക്കുകളും ഇയാൾ കേരളത്തിലേക്ക് തമിഴ് നാട്ടിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും കടത്തിയിട്ടുണ്ടെന്നാണ്  പൊലീസിന് മൊഴിനല്കിയിട്ടുള്ളത് .ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന ആഭ്യന്തിര വകുപ് കൈമാറും .

സോനുകുമാർ മോദി യുടെ മൊബൈൽ ഫോണിൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പൊലീസ് കണ്ടെത്തി.നിരവധിപേർ ഇയാളുമായി ബന്ധപെട്ടു ഇടപാടുകൾ നടത്തിയിട്ടുള്ളതായാണ് വിവരം . പൊലീസിന്പി ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പി ടിയിലായ സോനുകുമാർ മോദി കേരളം ഉൾപ്പെടെയുള്ള സംഥാനങ്ങളിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖില് ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം. രഖിലിൻ്റെ സുഹൃത്ത് ആദിത്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

പട്നയിൽ വച്ച് രാഖിലിന് സോനുകുമാർ മോദിയെ കണ്ടെത്താൻ സഹായിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാറിനെയും കേരളം പോലീസ് ചോദ്യം ചെയ്തുവരികയാണ് തോക്കുകളുടെയും മറ്റും വില്പനയിൽ ഇയാൾ കമ്മീഷൻ ഏജന്റായി പ്രവർത്തിച്ചിരുന്നതായാണ് വിവരം . മുനവറിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. രാഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്സി ഡ്രൈവറാണ് മനേഷ് കുമാർ. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

You might also like

-