കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായതു ഡ്രൈവറുടെ അമിത വേഗതയും തോന്ന്യവാസവുമെന്നു യാത്രക്കാരി
ഡ്രൈവറുടെ തോന്ന്യവാസമാണ് എല്ലാത്തിനും കാരണം
കോഴിക്കോട്: കഴിഞ്ഞ ദിവസം മെസൂരുവിനടുത്ത ഹുന്‍സൂരില്‍ കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായതു ഡ്രൈവറുടെ അമിത വേഗതയും തോന്ന്യവാസവുമെന്നു ബസിലെ യാത്രക്കാരി. അമൃത മേനോന് എന്ന യാത്രക്കാരിയാണു ബസ് ഡ്രൈവര്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിച്ചതെന്ന വാര്‍ത്ത ശരിയല്ല. ഡ്രൈവറുടെ തോന്ന്യവാസമാണ് എല്ലാത്തിനും കാരണം. രാത്രി ബംഗളുരുവില്നിന്നെടുത്ത ബസ് അമിതവേഗതയിലായിരുന്നു ഓടിയത്. അതിനകത്തുള്ള പാസഞ്ചേഴ്സ് രണ്ടു മൂന്നു പേര് ഡ്രൈവറോട് ഫാമിലിയും പ്രഗ്നന്റ് ആയിട്ടുള്ള സ്ത്രീയും മറ്റുള്ളവരുമുള്ള ബസാണെന്നും കുറച്ച് മെല്ലെ ഓടിക്കണമെന്നും പറഞ്ഞിരുന്നു
പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടം നടക്കുന്നത്. ബസില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ക്ലീനര്‍ കാലില്ലാതെ കിടക്കുന്നു. ഒരു യാത്രക്കാരന്റെ കൈവിരലുകള്‍ അറ്റുപോയി. ഗര്‍ഭിണിക്ക് അരുതാത്തതു സംഭവിച്ചു. എല്ലാം ഡ്രൈവറുടെ തോന്ന്യവാസം കാരണം സംഭവിച്ചതാണ്. എന്റെ തൊട്ടടുത്ത സീറ്റില്‍ കിടന്നിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ആ പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. മലയാളിയല്ല- അമൃത പറയുന്നു.അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബസ് അപകടത്തില്‍പ്പെട്ട്. ബംഗളുരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നാഗ്പുര്‍ സ്വദേശി ഷെറിനാണ് അപകടത്തില്‍ മരണപ്പെട്ടത്.