കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടത്തിൽ എൽ ഐ സി ജീവനക്കാരൻ മരിച്ചു

എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്മെന്റ് ഓഫിസർ ചേർത്തല മാരാരിക്കുളം പുത്തൻപുരയിൽ എസ്. ശുഭകുമാർ (53)  മരിച്ചത്

0

അടിമാലി|  കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ  എസ്അ എൻ ഡി പി ജങ്ഷനിൽലുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു
എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്മെന്റ് ഓഫിസർ ചേർത്തല മാരാരിക്കുളം പുത്തൻപുരയിൽ എസ്. ശുഭകുമാർ (53)  മരിച്ചത് .
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബലോറ ജീപ്പ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്‌ . രാത്രി 9 മണിയോടെ ടൗണിൽ നിന്ന് ഈസ്റ്റേൺ കമ്പനിയുടെ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
അപകടശേഷം ഉടൻ തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ. ലത (അടിമാലി താലൂക്ക് ആശുപത്രി ലാബ് ടെക്നീഷൻ). മക്കൾ. ശ്രീശങ്കർ, ശ്രീലക്ഷ്മി.

You might also like

-