BREAKING NEWS അവിനാശി അപകകടം മരണം 19 , 29 പേര്‍ക്ക് പരുക്ക്
ക്രിഷ് ജോര്‍ദന്‍, റഫേല്‍, വിഡി ഗിരീഷ്, ബൈജു, റോസ്ലി, കിരണ്‍ കുമാര്‍, ഇഗ്നി, രോഷ്ന, സോനാ സണ്ണി എന്നിവരാണ് മരണപ്പെട്ടത്.മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക്
തമിഴ്നാട്ടിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 29 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു.നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്ന ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയുമാണ് അപകടത്തില്പ്പെട്ടത്ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സിരിപ്പൂര്, അവിനാശി ആശുപത്രികളിലാണ് ഉള്ളത്.
ക്രിഷ് ജോര്‍ദന്‍, റഫേല്‍, വിഡി ഗിരീഷ്, ബൈജു, റോസ്ലി, കിരണ്‍ കുമാര്‍, ഇഗ്നി, രോഷ്ന, സോനാ സണ്ണി എന്നിവരാണ് മരണപ്പെട്ടത്.മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.രക്ഷാപ്രവര്‍ത്തനങ്ങളും ചികിത്സാ സഹായങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ രണ്ട് സംസ്ഥാന മന്ത്രിമാരെ തമിഴ്നാട്ടിലേക്ക് പുറപ്പെടാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.ഗതാഗത മന്ത്രി എകെ ശശീന്ദ്രനും, വിഎസ് സുനില്‍കുമാറും തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. അപകട വിവരങ്ങള്‍ അറിയുന്നതിന് ഹെല്പ്പ്ലൈന് നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്
ബസിലെ ആകെ യാത്രക്കാരില്‍ 38 പേര് മലയാളികളാണ്. മരിച്ചവരിലും ഭൂരിഭാഗം പേരും മലയാളികളാണ്. വണ്‍ വേയിലൂടെ സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരെ എതിര് ദിശയില്‍ നിയമംലംഘിച്ച് വന്ന ടൈല്‍സ് കയറ്റിയ ലോറി ഇടിക്കുകയായിരുന്നു.അപകടത്തില്‍ മരിച്ചവരില്‍ കെഎസ്ആര്‍ടിസ് ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉല്‍പ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്കി.
25 പേരെ ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ പുണ്ടി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് ഏറെയും മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഇന്ന് രാവിലെ ഏഴുമണിക്ക് എറണാകുളത്ത് എത്തേണ്ട ബസാണ് അപകടത്തില്‍പ്പെട്ടത്