വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം പത്തുപേർക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

0

കോട്ടയം: വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിൽ എത്തിയ ബസ്സ് കാറിൽ ഇടിച്ചാണ്അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്വൈക്കം ചേരുംചുവടു പാലത്തിനു സമീപം രാവിലെ ആറു മണിക്കാണ് അപകടമുണ്ടായത് എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സ് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരിന്നു അപകടത്തിൽ പരിക്കേറ്റ രണ്ടു കര യാത്രികരുടെ പരിക്ക് ഗുരുതരമാണ്കാറിലുണ്ടായിരുന്ന 4 യാത്രക്കാരും തൽക്ഷണം മരിച്ചു. ചേരും ചുവട് പാലം കയറി ഇറങ്ങി അമിത വേഗതയിലായിരുന്ന ബസ് കാറിനു മുകളിലേക്ക് ഇടിച്ചുകയറിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്

ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പറമ്പിൽ സൂരജ് വിശ്വനാഥൻ (33), പിതാവ് വിശ്വനാഥൻ (65), അമ്മ ഗിരിജ (61), വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ അജിത (48) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

You might also like

-