ഇടുക്കി ബൈസൺവാലിയിൽ തോട്ടം സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

വാഹനത്തിനടിയില്‍പെട്ട കാര്‍ത്തിക സുരേഷ് സംഭവ സംഥലത്ത് വച്ച് മരിച്ചിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷഷമാണ് അമല മരണപ്പെട്ടത്

0

ഇടുക്കി ബൈസണ്‍വാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തില്‍പെട്ട് രണ്ട് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. കാർത്തിക സുരേഷ്അ, അമല, എന്നിവരാണ് മരിച്ചത് ആഞ്ച് പേരുടെ നില അതീവ ഗൂരുതരം. അപകടത്തില്‍ പരിക്കേറ്റവരുമായി തേനിയിലേയ്ക്ക് പോയ ആംബുലന്‍സ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തേനി അല്ലിനഗരം സ്വദേശി തങ്കരാജാണ് മരിച്ചത്

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നും മുട്ടുകാടുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേയ്ക്ക് തൊഴിലാളികളുമായി വന്ന കമാന്റര്‍ ജീപ്പ് മുട്ടുകാട് വെള്ളരിപ്പിള്ളില്‍ എസ്റ്റേറ്റിന് സമീപം അപകടത്തില്‍ പെട്ടത്. ഇറക്കവും കൊടും വളവുകളും ഉള്ള പ്രദേശത്ത് നിയന്ത്രണം വിട്ടവാഹനം വളവ് തിരിയാതെ നൂറടിയോളം താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിന്നു. അമ്പതടിയോളം ഉയരത്തില്‍ വച്ച് ജീപ്പ് ഡ്രൈവര്‍ ഉദയകുാര്‍ വാഹനത്തില്‍ നിന്നും തെറിച്ചുപോയി. ഇയാള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശബ്ദ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വാഹനത്തിനടിയില്‍പെട്ട കാര്‍ത്തിക സുരേഷ് സംഭവ സംഥലത്ത് വച്ച് മരിച്ചിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷഷമാണ് അമല മരണപ്പെട്ടത്. നിലവില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ പന്ത്രണ്ട് പേര്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിില്‍ ചികിത്സയിലാണ്. പരിക്കേറ്റവരുമായി തേനി മെഡിക്കല്‍ കോളേജിലേയ്ക്ക് പോയ ആംബുലന്‍സ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും മരണപ്പെട്ടു. തേനി അല്ലിനഗരം സ്വദേശി തങ്കരാജാണ് മരിച്ചത്.

You might also like

-