നമ്പി നാരായണനെതിരെയുള്ള അധിക്ഷേപം; സെന്‍കുമാറിനെതിരെ പ്രതിക്ഷേധം കനക്കുന്നു
അഭിപ്രായം പറയാന്‍ സെന്‍കുമാറിന് അവകാശമുണ്ടെന്ന ന്യായവാദത്തോടെയാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശനമുന്നിയിച്ചത്. അവഹേളിക്കുന്ന രീതിയാണ് സെന്‍കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു
തിരുവനന്തപുരം : നമ്പി നാരായണന് പത്മഭൂഷണ്‍ നൽകിയതുമായി ബന്ധപ്പെട്ട് മുൻ ഡി ജി പി ടി.പി സെന്‍കുമാറിന്റെ വിമര്ശനത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പരമ അബദ്ധമെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു. സെന്‍കുമാറിന്റെ പ്രതികരണം മലയാളിയുടെ ജനിതക പ്രശ്നമാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
അഭിപ്രായം പറയാന്‍ സെന്‍കുമാറിന് അവകാശമുണ്ടെന്ന ന്യായവാദത്തോടെയാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശനമുന്നിയിച്ചത്. അവഹേളിക്കുന്ന രീതിയാണ് സെന്‍കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അവാര്‍ഡിന്റെ ന്യായവും യുക്തിയും പരിശോധിക്കുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍ സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറായില്ല