ഗാസക്കെതിരെ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടതായിറിപ്പോർട്ട്

ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം അറിയിച്ച് ഇന്ത്യ. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. 'ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്‌

0

ടെൽ അവീവ് | ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.ഹമാസ് ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പറയുന്നു. ഇസ്രയേൽ ആക്രമണത്തിൻ 40 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു.
ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം അറിയിച്ച് ഇന്ത്യ. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ‘ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്‌. ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിന് ഐക്യദാർഢ്യം’ എന്നാണ് മോദി എക്‌സിൽ കുറിച്ചത്. ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന യുദ്ധത്തിന് സജ്ജമാകാൻ നിർദേശം നൽകി. അതിനിടെ അതിർത്തയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം ഇസ്രയേലിൽ അഗ്നിബാധയെക്കുറിച്ചുള്ള മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

അതേസമയം ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി എയ‍ർ ഇന്ത്യ അറിയിച്ചു. ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സ‍ർവീസുകളാണ് റദ്ദാക്കിയത്.ഫലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുകയാണ്. പല മലയാളികളുടെയും താമസസ്ഥലം ഉള്‍പ്പെടെ തകര്‍ന്നു. കനത്ത ഷെല്‍ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികള്‍ പറയുന്നു

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഹമാസിന്‍റെ ആക്രമണം ന്യായീകരിക്കാവുന്നതല്ലെന്നും അമേരിക്ക പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

You might also like

-