അഭിമന്യുവിന്റെ വീട് സന്ദർശിച്ച അധ്യാപികയെയുംപിതാവിനെയും അധിക്ഷേപിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ ഫേസ് ബുക്ക് പോസ്റ്റ്

0

തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അധിക്ഷേപിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍. ഫേസ് ബുക്കിലിട്ട പോസ്റ്റ് വിവാദമാകുന്നു . ഫേസ് ബുക്ക് പ്രൊഫൈലിലിൽ കോഴിക്കോട് താമസക്കാരനായ ബഷീർ മുട്ടത്തൊടിയാണ് വിവാദ പോസ്റ്റുമായി രംഗത്തെത്തിയിട്ടുള്ളത് മഹാരാജാസിലെ അധ്യാപിക അഭിമന്യുവിന്റെ പിതാവിനെ സന്ദര്‍ശിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ സ്ലട്ട് ഷെയ്മിംഗ് നടത്തിയത്.

ബഷീര്‍ മുട്ടത്തൊടി എന്നയാൽ മുസ്ലിം ലീഗുകാരനാണ്ന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് കഴിഞ്ഞദിവസമാണ് മഹാരാജാസിലെ പ്രിൻസിപ്പളും അധ്യാപികരും എത്തിയത് മകനെ പഠിപ്പിച്ച അധ്യാപികരേ കണ്ടപ്പോൾ നിയത്രണം വിട്ട് വാവിട്ട് നിലവിളിക്കുന്ന ചിത്രം ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു ഈ ചിത്രമാണ് ഇയാൾ ദുർവിനിയോഗം ചെയ്തത് മകൻ നഷ്ട്ടപെട്ട അച്ചനെ മകളെപ്പോലെ ആശ്വസിപ്പിക്കുന്ന ഇരുവരെയും അധിക്ഷേപിച്ച് പോസ്റ്റിട്ടത്തിനെതിരെ ഫേസ് ബുക്കിൽ ഇയാൾ ക്കെതിരെ നിരവധിപേർ പ്രതികരിക്കുന്നുണ്ട് . അധ്യാപിക അഭിമന്യുവിന്റെ പിതാവിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം, ‘ഇങ്ങടുത്തുവാ ഒന്ന് കണ്ടോട്ടെ’ എന്നെഴുതിയാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.പോസ്റ്റ് വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്

You might also like

-