അഭിനന്ദൻ വർത്തമാന് വീരചക്ര
ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അതിർത്തി ലംഘിച്ച പാക് യുദ്ധവിമാനം എഫ്-16നെ ഇന്ത്യൻ വിമാനം മിഗ്-21 വെടിവെച്ചിട്ടിരുന്നു. ഈ വിമാനം നിയന്ത്രിച്ചത് അഭിനന്ദൻ ആയിരുന്നു
ഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വീരചക്ര. ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍റ യുദ്ധവിമാനം വെടിവെച്ചിട്ട വർത്തമാന് ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് സമ്മാനിക്കുന്നത്. യുദ്ധസാഹചര്യത്തിൽ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികർക്ക് വീരചക്ര സമ്മാനിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി പുരസ്ക്കാരം സമ്മാനിക്കും.
പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26ന് വ്യോമസേന ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങൾ തകർത്തത്. ഇതിന് പിന്നാലെ പെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയിരുന്നു. അതിർത്തി ലംഘിച്ച പാക് യുദ്ധവിമാനം എഫ്-16നെ ഇന്ത്യൻ വിമാനം മിഗ്-21 വെടിവെച്ചിട്ടിരുന്നു. ഈ വിമാനം നിയന്ത്രിച്ചത് അഭിനന്ദൻ ആയിരുന്നു. പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26ന് വ്യോമസേന ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങൾ തകർത്തത്.
ഇതിന് പിന്നാലെ ഈ വിമാനം ആക്രമണത്തിൽ തകരുകയും അഭിനന്ദൻ പാകിസ്ഥാന്‍റെ പിടിയിലാകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ നിലപാട് കർക്കശമാക്കിയതോടെ അഭിനന്ദനെ മാർച്ച് ഒന്നിന് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. ഇതിന് പിന്നാലെ ഈ വിമാനം ആക്രമണത്തിൽ തകരുകയും അഭിനന്ദൻ പാകിസ്ഥാന്‍റെ പിടിയിലാകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ നിലപാട് കർക്കശമാക്കിയതോടെ അഭിനന്ദനെ മാർച്ച് ഒന്നിന് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി.