മലയാളി നാവികൻ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. അഭിലാഷ് ടോമിയെ ഉച്ചയോടെ രക്ഷപ്പെടുത്തിയേക്കും
ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകളില്‍ ഉലയുകയാണിപ്പോള്‍ അഭിലാഷിന്റെ പായ്വഞ്ചി. പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്
ഡൽഹി :ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്. ഫ്രഞ്ച് കപ്പലായ ഒസിറിസ് അഭിലാഷ് ടോമിയുടെ പായ്‍വഞ്ചിയുടെ അടുത്തെത്തി. ആംസ്റ്റർഡാം ദ്വീപിലേക്കാകും അഭിലാഷിനെ മാറ്റുക
അഭിലാഷിന്റെ ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ദ്വീപിലുണ്ട്. കപ്പലില്‍ നിന്ന് സോഡിയാക്ക് ബോട്ടിറക്കി പായ്‍വഞ്ചിയുടെ അടുത്തെത്താനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. പായ്മരം ഒടിഞ്ഞുവീണ് നടുവിന് പരുക്കേറ്റ അഭിലാഷ് വഞ്ചിയിൽ കിടപ്പിലാണ്. തനിക്ക് സ്ട്രെച്ചർ ആവശ്യമാണെന്ന് അഭിലാഷ് ഫ്രാൻസിലെ റെയ്സ് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു.16 മണിക്കൂറിനുള്ളില്‍ അഭിലാഷിനെ രക്ഷിക്കാനാകുമെന്നാണ് രക്ഷാ സേന കരുതുന്നത്. ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകളില്‍ ഉലയുകയാണിപ്പോള്‍ അഭിലാഷിന്റെ പായ്വഞ്ചി. പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്‍ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്സിന്റെ (ജി.ജി.ആര്‍.) സംഘാടകര്‍ അറിയിച്ചു