തീവ്രവാദിബന്ധം റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു
തമിഴ്നാട്ടിലെത്തിയ ലഷ്കര്‍ സംഘത്തില്‍ റഹീം അബ്ദുല്‍ഖാദര്‍ എന്ന മലയാളി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു റഹീം കോടതിയിലെത്തിയത്
കൊച്ചി :തീവ്രവാദികൾക്ക് സഹായം ചെയ്തെന്ന സംശയത്താല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ലഷ്കര്‍ ഇ ത്വയ്ബ ബന്ധമുള്ള തീവ്രവാദികള്‍ക്ക് റഹീമിന്റെ സഹായം ലഭിച്ചെന്ന വിവര പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.ബഹ്റൈനിൽ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയ റഹീം ഇന്നലെ വൈകുന്നേരം എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരായ സമയത്താണ് പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട്ടിലെത്തിയ ലഷ്കര്‍ സംഘത്തില്‍ റഹീം അബ്ദുല്‍ഖാദര്‍ എന്ന മലയാളി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു റഹീം കോടതിയിലെത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടതിയുടെ സാന്നിധ്യത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് ഹാജരായതെന്നുമാണ് റഹീം പറയുന്നത്. കസ്റ്റഡിയിലെടുത്ത റഹീമിനെ എന്‍.ഐ.എ ഉദ്യോഗസ്ഥരും തമിഴ്നാട്ടില്‍ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു.