“മഴിയൊഴിച്ച് അപമാനിച്ചു” എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍.

അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം

0

ലക്‌നൗ :എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്.യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സോംനാഥ് ഭാരതി ദേഹത്ത് മഷിയൊഴിച്ചു.
അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിനെ വിമർശിച്ച് പൊലീസിനോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച റായ്ബറേലിയിൽ എത്തിയ സോമനാഥ് ഭാരതി ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്ന് പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സന്ദർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു.സോംനാഥ് ഭാരതിയുടെ അറസ്റ്റില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതിഷേധിച്ചു.

You might also like

-