ഡൽഹിയിൽ എഎപിക്ക് അടിപതറുന്നു.തലസ്ഥാനത്ത് താമര വിരിയുമോ ?
എഎപി 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസിന് കനത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

ഡൽഹി | നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ രണ്ടാം മണിക്കൂറിൽ ബി ജെ പിയുടെ മുന്നേറ്റം. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. പോസ്റ്റൽ വോട്ടുകളിൽ ബിജെപി തുടർന്ന ആധിപത്യം ഇവിഎം എണ്ണിതുടങ്ങിയപ്പോഴും തുടർന്നു. അവസാന ലീഡ് നില അനുസരിച്ച് 40 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. എഎപി 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസിന് കനത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. 2020-ൽ എഎപി 62 സീറ്റും ബിജെപി എട്ട് സീറ്റുമാണ് നേടിയത്
അതേസമയം ആംആദ്മിയുടെ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ പിന്നിലാണ്. കൽക്കാജിയിൽ അതിഷി ലീഡ് നേടി. ന്യൂഡൽഹിയിൽ കെജ്രിവാൾ പിന്നിലാണ്, ജംഗ്പുരയിൽ മനീഷ് സിസോദിയയും ഓഖ്ലയിൽ അമാനത്തുള്ള ഖാനും പിന്നിലാണ്, ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് നേടി.70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ് എഎപി ഭരണമുറപ്പിച്ചത്. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായത്. 2015ലും 2020ലും കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ആംആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത് മൂന്നെണ്ണം മാത്രമായിരുന്നു. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആം ആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത്. ബാക്കി പ്രധാനപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങളെല്ലാ ബിജെപിക്ക് അനുകൂലമായിരുന്നു