ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയില്‍ എഎപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയില്‍ എഎപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എഎപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബയും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. അല്‍ക എഎപി പ്രവര്‍ത്തകന്റെ മുഖത്തടിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.മന്ജു ക ടിലയ്ക്ക് സമീപമുള്ള പോളിങ് ബൂത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയും അല്‍ക പരാതി ഉന്നയിച്ചതോടെ എഎപി പ്രവര്‍ത്തകനെ പോലീസ് പിടിച്ചുമാറ്റുകയും ചെയ്തു.ഇതുസംബന്ധിച്ച് എഎപി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് എഎപി വക്താവ് സഞ്ജയ് സിങ് അറിയിച്ചു.