“അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ് “കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്ഐ
കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്. ആ കരുതലും സേനഹവും കാണിച്ച അശ്വിനും രേഖയും കേരളത്തിന് തന്നെ അഭിമാനവും മാതൃകയുമാണെന്നാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
തിരുവനന്തപുരം :ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലയിരുന്ന കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്. ആ കരുതലും സേനഹവും കാണിച്ച അശ്വിനും രേഖയും കേരളത്തിന് തന്നെ അഭിമാനവും മാതൃകയുമാണെന്നാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
ഗുരുതരാവസ്ഥയിലുള്ള രോഗിയെ പുന്നപ്രയിലെ ഡൊമിസിലറി കേയർ സെന്ററിൽ നിന്നുമാണ് അശ്വിൻ കുഞ്ഞുമോനും രേഖയുംചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്നാണ് രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും രോഗിക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകർ കൂടിയായ അശ്വിനും രേഖയും രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്.
രോഗിയുടെ അവസ്‌ഥ കണ്ടപ്പോള്‍ ആംബുലന്‍സ് വരുന്നത്ര സമയം കാത്തു നിലക്കാനാകില്ല പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു മനസിലുണ്ടായതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളുമാണ്.
എ എ റഹീംമിന്റെ ഫേസ്ബുക്ക് പോസ്റ്റ്