എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ 46 ഗ്രാം എംഡിഎംഎ
വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്

കൊല്ലം| എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021-ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു
വെള്ളിയാഴ്ച എംഡിഎംഎ കൈവശം വച്ചത്തിന് അഞ്ചാലുംമൂട് സ്വദേശിയായ അനില രവീന്ദ്രൻ 50 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്നതായിരുന്നു എം ഡി എം എ എന്ന് ഇവർ പൊലീസിന് മൊഴിനൽകി ,ഡാൻസാഫ് സംഘവും ശക്തികുളങ്ങര പോലീസ് സംഘവും ചേർന്നുള്ള പരിശോധനയിലാണ്യുവതിയെ പിടികൂടാനായത് . മുമ്പ് ഒരു എംഡിഎംഎ കള്ളക്കടത്ത് കേസിൽ അനില ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. കൊല്ലം നഗരത്തിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും അവർ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ മൂന്ന് പോലീസ് സംഘങ്ങൾ ഉൾപ്പെട്ടിരുന്നു. വൈകുന്നേരം 5:30 ഓടെ, നീണ്ടകര പാലത്തിന് സമീപം അനിലയുടെ കാർ കണ്ട ഉദ്യോഗസ്ഥർ നിർത്താൻ ആംഗ്യം കാണിച്ചു. എന്നിരുന്നാലും, അവൾ വഴങ്ങാൻ വിസമ്മതിച്ചതിനാൽ പോലീസ് ഈ കാർ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരിന്നു .