വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം,ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

കൽപ്പറ്റ | വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു . നൂൽപ്പുഴ കാപ്പാട് ഊരിലെ മനു (45 )കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്നാണ് നാട്ടുകാർ പറയുന്നത് . ഊരിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുവഴി വനാതിർത്തയിൽ നെൽ പാടത്തിലൂടെ നടന്നു പോകുവഴി കാട്ടാന ഇയാളെ തുമ്പികൈയിൽ ചുഴറ്റി എറിഞ്ഞു കൊലപെടലുത്തിയതായാണ് നാട്ടലുകാർ പറയുന്നത് . പുലർച്ചെ ഇതുവഴിയെത്തിയ നാട്ടുകാരാണ് . നെൽ വയലിൽ മനുവിന്റെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയത് . നിരന്തരം കാട്ടാനശല്യം ഉള്ള പ്രദേശമാണ് ഇവിടം .മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.മനുവിന്റെ ഭാര്യയെ കണ്ടെത്താനായി നാട്ടുകാർ തിരക്കി നടത്തിക്കൊണ്ടിരിക്കുകയാണ് നെൽ വയലിവയലിനും സമീപം വനമേഖലയായതിൽ വനമേഖല കേന്ദ്രികരിച്ചു തിരച്ചിൽ നടക്കുന്നുണ്ട്

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും വന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട് . മൃദേഹം ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോകും .പോസ്റ്റുമോർട്ടത്തിന് ശേഷമേ വന്യജീവി അക്രമണത്തിലാണോ കൊല്ലപെത്തതെന്നകാര്യം സ്ഥികരിക്കാൻ കഴിയു എന്നാണ് പോലീസ് പറയുന്നത് .പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല ഭാര്യയുടെ ഷോൾ മനുവിന്റെ മൃതദേഹത്തിന്റെ സമീപം കണ്ടെടുത്തിട്ടുണ്ട് .അതേസമയം പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട് . കളക്ടർ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു .പ്രദശത്ത് സംഘർഷാവസ്ഥകണക്കിലെടുത്തു കൂടുതൽ പോലീസ് എത്തിയിട്ടുണ്ട് . മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

You might also like

-