പൊലീസിനെ കണ്ടു എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു.
താമരശ്ശേരി അമ്പായത്തോട് മേലെപള്ളിക്ക് സമീപം പോലീസിന്റെ പെട്രോളിങ്ങിനിടയാണ് യുവാവിനെ പിടികൂടിയത്.ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ വിഴുങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്
കോഴിക്കോട്| പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്.
ഇന്നലെ രാവിലെ താമരശ്ശേരി അമ്പായത്തോട് മേലെപള്ളിക്ക് സമീപം പോലീസിന്റെ പെട്രോളിങ്ങിനിടയാണ് യുവാവിനെ പിടികൂടിയത്.ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ വിഴുങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. ഇത് പുറത്ത് എടുക്കാൻ സർജറി വേണമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.എന്നാൽ ഇന്നലെ വൈകീട്ടോടെ യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണം.
ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു., ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.ഷാനിദിനെതിരെ നേരത്തെ താമരശ്ശേരി കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളുണ്ട്.