അയർക്കുന്നത് രണ്ട് പെണ്മക്കളെയും കൂട്ടി അഭിഭാഷകയായ യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
രണ്ടും അഞ്ചും വയസ്സ് മാത്രമുള്ള പിഞ്ചുപെൺകുഞ്ഞുങ്ങളോടൊപ്പം ആണ് അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂർ പള്ളിക്കുന്നിൽ മീനച്ചിലാറ്റിലാണ് അമ്മയും മക്കളും ചാടിയത്.

കോട്ടയം |അയർക്കുന്നത് രണ്ട് പെണ്മക്കളെയും കൂട്ടി അഭിഭാഷകയായ യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. നീറിക്കാട് സ്വദേശി ജിസ്സ്‌മോൾ ജിമ്മിയും മക്കളുമാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യായിലേക്ക് നയിച്ചതെന്നാണ് സൂചന. മുത്തോലി പഞ്ചായത്തിലെ മുൻപ്രസിഡന്റ് ആണ് മരിച്ച ജിസ്മോൾ
രണ്ടും അഞ്ചും വയസ്സ് മാത്രമുള്ള പിഞ്ചുപെൺകുഞ്ഞുങ്ങളോടൊപ്പം ആണ് അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂർ പള്ളിക്കുന്നിൽ മീനച്ചിലാറ്റിലാണ് അമ്മയും മക്കളും ചാടിയത്. ഇന്ന് ഉച്ചയോടെ പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെ അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്ന് കണ്ടെത്തി. 3 പേരെയും ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.കണ്ണമ്പുര ഭാഗത്ത് നിന്നും ജിസ്മോളുടെ സ്‌കൂട്ടർ കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ മൂലം ആകാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലന്നും ജിസ്മോളെ എപ്പോഴും സന്തോഷവതിയായാണ് കണ്ടിട്ടുള്ളതെന്നും ബന്ധുവായ ജോസഫ് പറഞ്ഞു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ