കോതമം​ഗലത്ത് ജനവാസ മേഖലയിൽ കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ

ചുറ്റുപാടും വീടുകൾ ഉള്ളതിനാൽ ആനയെ അഴകുറഞ്ഞ കിണറ്റിൽ നിന്നും രക്ഷപെടുത്തി തുറന്നുവിട്ടാൽ അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

0

കോതമംഗലം |എറണാകുളം കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.ചുറ്റുപാടും വീടുകൾ ഉള്ളതിനാൽ ആനയെ അഴകുറഞ്ഞ കിണറ്റിൽ നിന്നും രക്ഷപെടുത്തി തുറന്നുവിട്ടാൽ അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ‌ആന തനിയെ കയറിപ്പോയാൽ ഒരു പക്ഷേ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ആനയെ മയക്കുവെടിവെയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ‌പ്രദേശത്തു വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഇത്‌ സംബന്ധിച്ച തർക്കം തുടരുകയാണ്

ആളുകൾ തിങ്ങി പറക്കുന്ന കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലുപ്പം ഇല്ലാത്ത കിണർ ആയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തൽ. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആന നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിൽ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്താണ് വനംവകുപ്പ് ശ്രമിക്കുന്നത് ഏതു അപകടം ഉണ്ടാകുമെന്നതിനാൽ പ്രതിക്ഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട് .

അതേസമയം പാലക്കാട് മലമ്പുഴയിൽ അപകടത്തിൽപ്പെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. എഴുന്നേൽക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ പറയുന്നത്.ആനയുടെ കാലിൻ്റെ കുഴ തെറ്റിയതാകാമെന്ന് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനത്തിൽ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്‌. വിദഗ്ധ ചികിത്സ നൽകി വരുകയാണെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രം​ഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം

You might also like

-