കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു മാണിയുടെ പേരെ പറഞ്ഞിട്ടേയില്ല എ വിജയരാഘവൻ .”സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ” ജോസ് കെ മാണി

സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി.

0

കോട്ടയം :സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.മാധ്യമങ്ങളിലെ വാർത്താനിർമ്മാണ വിദഗ്ധരാണ് വിവാദത്തിന് പിന്നിൽ. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും എം.വിജയരാഘവൻ കുറ്റപ്പെടുത്തി.കോടതിയില്‍ പറഞ്ഞത് യുഡിഎഫ് അഴിമതിയെക്കുറിച്ചാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ഡിഎഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യുഡിഎഫ് എന്നും എ.വിജയരാഘവന്‍ പറഞ്ഞു.

അതേസമയം സുപ്രിംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി.വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

You might also like

-