എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കുെമതിരായ ദുഷ്പ്രചരണം ജനം തളളി സി പി ഐ എം
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ‌് ഉറപ്പിച്ചു. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഫ് സീറ്റ് നിലയില്‍ മുന്നിലെത്തി. 34 സീറ്റുകള്‍ നേടി.
തിരുവനന്തപുരം :എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കുെമതിരായ ദുഷ്പ്രചരണം ജനം തളളിയെന്ന് സി.പി.എം. ഒരു തിരഞ്ഞെടുപ്പിലും ഉണ്ടാകാത്ത വിഷലിപ്തമായ അപവാദപ്രചരണങ്ങളാണ് ഉണ്ടായത്. എന്നാല്‍ ശരിയായ മൂല്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനാണ് ജനങ്ങള്‍ തീരുമാനിച്ചത്. നാടിന് ശുഭസൂചകമാണിതെന്നും ജനങ്ങളുടെ വിശ്വാസത്തിനൊപ്പം സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും എ.വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫിന്റെ അവസരവാദനിലപാടിന് തിരിച്ചടിയേറ്റു. ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാനാണ് കെ.പി.സി.സി ശ്രമിച്ചത്.
പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയ്ക്ക് തെരഞ്ഞെടുപ്പില്‍ മിന്നും വിജയം.വി പി ശാന്ത കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ കൊളവല്ലൂര്‍ ഡിവിഷനില്‍ നിന്നുമായിരുന്നു ജനവിധി തേടിയത്.രാമന്തളി പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യ എന്‍.വി സജിനിയ്ക്ക് എതിരുകളില്ലാത്ത ജയം.തന്റെ ഭര്‍ത്താവിന്റെ ഓര്‍മകള്‍ കരുത്താക്കിയായിരുന്നു എന്‍.വി സജിനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജിനി 296 വോട്ടിനാണ് ജയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ‌് ഉറപ്പിച്ചു. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഫ് സീറ്റ് നിലയില്‍ മുന്നിലെത്തി. 34 സീറ്റുകള്‍ നേടി. യുഡിഎഫ് 31 സീറ്റുകളില്‍ വിജയിച്ചു. വിമതരുടെ നിലപാട് നിര്‍ണായകമാകും. തൃശൂര്‍ കോര്‍പറേഷനില്‍ വിമതന്‍റെ നിലപാട് നിര്‍ണായകമാകും. എല്‍ഡിഎഫ് 24ഉം യുഡിഎഫ് 23ഉം സീറ്റുകള്‍ നേടി. ജയിച്ച വിമതന്‍ ഒപ്പം നില്‍ക്കുമെന്ന് ഡിസിസി പ്രസിഡന്റ് അവകാശപ്പെട്ടു. 10 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നില്‍. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്.
പാലാ നഗരസഭ ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് സ്വന്തമാക്കി. കോട്ടയം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇടതിന് വന്‍നേട്ടം. തൊടുപുഴയില്‍ ജോസഫിന് തിരിച്ചടിയേറ്റു. യുഡിഎഫ്–വെല്‍ഫെയര്‍ സഖ്യത്തിന് മുക്കം നഗരസഭ പിടിക്കാനായില്ല. ഒഞ്ചിയവും ഏറാമലയും ആര്‍എംപി ഭരിക്കും. ട്വന്റി ട്വന്റി നാലു പഞ്ചായത്തുകളും കോലഞ്ചേരി ഡിവിഷനും പിടിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ ട്വന്റി ട്വന്റി എല്ലാ സീറ്റുകളും നേടി