ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൊത്തം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദർ രാജ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു

0

റായ്പൂർ| ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൊത്തം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് സൂചന. ഇയാളെകുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദർ രാജ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി. മൊത്തം 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും സംയുക്ത സംഘം നബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തില്‍ നടത്തിയ നീക്കത്തിനിടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ നടത്തിയത്. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിൽ 18 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് 29 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. എ കെ 47 സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു
സംയുക്ത സേന സംഘം വനപ്രദേശം വളയുന്നതിനിടെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ കാങ്കറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇതേ ജില്ലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റ് വിമതരും തമ്മില്‍ വെടിവയ്പുണ്ടായിരുന്നു.

You might also like

-