ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം

നിയാഴ്ച രാത്രി ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീർത്ഥാടകർ മരിച്ചത്

0

ലക്‌നൗ |ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീർത്ഥാടകർ മരിച്ചത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.50-ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽ പെട്ടത്. കാൺപൂരിലെ ഘതംപൂർ മേഖലയിലാണ് ദുരന്തം ഉണ്ടായത്.

ANI UP/Uttarakhand
#UPDATE | A total of 26 people have lost their lives & others are injured. The pilgrims were returning from Chandika Devi temple in Fatehpura. The injured people have been sent to Hallet hospital. Investigation is underway. Rescue work has been completed: Vishak G Iyer, DM Kanpur

പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . യാത്രാ ആവശ്യങ്ങൾക്കായി ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു.

Share this on WhatsApp
0
You might also like

-