പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി

ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടര്‍ന്നത്. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു

വയനാട്| പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി.കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടര്‍ന്നത്. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയില്‍ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനായിരുന്നില്ല.

You might also like

-