മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ അമ്മയും കാമുകനും കസ്റ്റഡിയില്‍

കുട്ടിയുടെ മുഖത്തും കൈയിലും പൊള്ളലുകളുണ്ട്. കുട്ടിയുടെ ദേഹം മുഴുവന്‍ ക്രൂരമായി പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു.

0

കോഴിക്കോട്: മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. കാമുകനൊപ്പം ഒളിച്ചോടിയ അമ്മയ്ക്ക് ഒപ്പമായിരുന്നു കുട്ടി. പാലക്കാട് സ്വദേശികളാണ് യുവാവും യുവതിയും. കുട്ടിയുടെ മുഖത്തും കൈയിലും പൊള്ളലുകളുണ്ട്. കുട്ടിയുടെ ദേഹം മുഴുവന്‍ ക്രൂരമായി പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

നടക്കാവ് പോലീസ് യുവതിയേയും കാമുകനേയും കസ്റ്റഡിയിലെടുത്തു. പിതാവിന്റെ ബന്ധുക്കള്‍ തന്നെയാണ് യുവതിയേയും കാമുകനേയും പിടികൂടിയത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫ് എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

You might also like

-