തൃശൂർവാടാനപ്പള്ളിയിൽ അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തി.
തളിക്കുളം എസ്.എൻ.യു.വി.പി സ്ക്കൂളിലെ അധ്യാപികയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്
തൃശൂർ| വാടാനപ്പള്ളിയിൽ അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തി. വാടാനപ്പള്ളി സി പേൾ ബാറിനു സമീപം വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വാലപ്പറമ്പിൽ വസന്തയാണ് (76 ) കൊല്ലപ്പെട്ടത്. തളിക്കുളം എസ്.എൻ.യു.വി.പി സ്ക്കൂളിലെ അധ്യാപികയായിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്. മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം എന്നാണ് സൂചന. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
ഇവർ തനിച്ച് താമസിക്കുകയായിരുന്നു. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മക്കളില്ല. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയരാജ് എന്ന മണിയാണ് കസ്റ്റഡിയിലായത്.