ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്ക് രണ്ടു ഭീകരരെ സൈന്യ വധിച്ചു
ഷോപ്പിയാനിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിചിരുന്നു . അതിരാവിലെ മുതൽ ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം ഭീകരരെ കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്
ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു. ഷോപിയാനിലെ ദ്രാഗഡിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. തുടർച്ചയായി ഭീകരാക്രമണങ്ങൾ നടുക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ എൻ.ഐ.എ ഇന്ന് പരിശോധന നടത്തി. ബരാമുള്ള, ശ്രീനഗർ ഉൾപ്പെടെ 11 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. തെരച്ചിലിൽ ആയുധങ്ങളും രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അതേസമയം, ശ്രീനഗറിൽ ഉൾപ്പെടെ പ്രദേശവാസികളെ കൊലപ്പെടുത്തിയ കേസിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളിൽ നിന്നും എൻ.ഐ.എ മൊഴി രേഖപ്പെടുത്തും.
ഷോപ്പിയാനിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിചിരുന്നു . അതിരാവിലെ മുതൽ ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം ഭീകരരെ കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. ഷോപ്പിയാനിലെ ദ്രാഗഡ് മേഖലയിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കൊടുംഭീകരനായ ആദിൽ അഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
2020 ജൂലൈയിൽ പുൽവാമയിലെ സാധാരണ തൊഴിലാളിയെ ക്രൂരമായ കൊലചെയ്ത ഭീകരനാണ് ആദിലെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യത്തിന് നേരെ ഭീകരർ തുടർച്ചയായി നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയുമായി ബന്ധപ്പെട്ടവാരണെന്ന് വ്യക്തമായിട്ടില്ല. ഇതോടെ 21 ഭീകരർ ഒരാഴ്ചയ്‌ക്കിടെ ജമ്മുകശ്മീരിൽ വധിക്കപ്പെട്ടുകഴിഞ്ഞെന്നാണ് റിപ്പോർട്ട്